സൈബർ സുരക്ഷ: വിദേശ ഏജൻസിയെ നിയോഗിക്കും മുൻപ് അനുമതി തേടണം

തിരുവനന്തപുരം∙ സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ് അടിയന്തര സേവന വിഭാഗങ്ങൾ എന്നിവർ ഐടി/സൈബർ സുരക്ഷാ ഓഡിറ്റിങ്ങിനായി വിദേശ ഏജൻസികളെ നിയോഗിക്കുന്നതിനു മുൻപു കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെ എൻഒസി വാങ്ങിയിരിക്കണമെന്നു സംസ്ഥാന സർക്കാർ. 

സർക്കാർ വകുപ്പുകളുടെയും മറ്റു പ്രധാന വിഭാഗങ്ങളുടെയും സൈബർ സുരക്ഷാ ഓഡിറ്റിങ്ങിനു കേന്ദ്ര സർക്കാരിനു കീഴിലുള്ള ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റസ്പോൺസ് ടീം, ഐടി സുരക്ഷാ ഓഡിറ്റിങ് സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളെ നിയോഗിക്കുമ്പോഴും കേന്ദ്രസർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്നു സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കി.