Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്കി റാന്‍സംവെയറി‌നെതി‌രെ സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം

ransomware Representational Image

ന്യൂഡൽഹി∙ വാണക്രൈയ്ക്കും പിയെച്ച വൈറസിനും പിന്നാലെ കംപ്യൂട്ടറുകള്‍ക്കു ഭീഷണിയുമായി പുതിയ റാന്‍സംവെയര്‍. ലോക്കി റാന്‍സംവെയര്‍ എന്ന ൈവറസിനെതിരെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സ്പാം മെയിലുകളായാണു വൈറസ് എത്തുന്നത്. മെയില്‍ തുറന്നാലുടന്‍ ഇതു കംപ്യൂട്ടറുകളെ ലോക്കാക്കും. പിന്നീടു വന്‍തുക പ്രതിഫലം നല്‍കിയാലേ കംപ്യൂട്ടറുകള്‍ തുറക്കാനാകൂ. ഒന്നരലക്ഷം രൂപവരെ പ്രതിഫലമായി ഈടാക്കുന്നുണ്ടെന്നാണു വിവരം. നൂറിലേറെ രാജ്യങ്ങളെ ബാധിച്ച വാണക്രൈ ആക്രമണത്തില്‍ ഇരയായവരില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതായിരുന്നു.