Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എസ്എൽ‍സി, പ്ലസ് ടു പരീക്ഷ മാർച്ച് 6 മുതൽ

exam-sslc

തിരുവനന്തപുരം∙ അടുത്ത വർഷത്തെ എസ്എസ്എൽ‍സി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ആറു മുതൽ 25 വരെ നടത്തും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി ഏഴു മുതൽ 13 വരെയാണ്.

ഈ വർഷം ഒൻപതു ശനിയാഴ്ച ഉൾപ്പെടെ  202 പ്രവൃത്തി ദിവസങ്ങൾ വരുന്ന കലണ്ടർ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) യോഗം അംഗീകരിച്ചു. ജൂൺ ഒന്നിനു സ്കൂൾ തുറക്കും. ജൂൺ രണ്ടിനു ശനിയാഴ്ച ക്ലാസ് വയ്ക്കുന്നതിനെ അധ്യാപക പ്രതിനിധികൾ ശക്തമായി എതിർത്ത സാഹചര്യത്തിൽ തീരുമാനം മാറ്റിവച്ചു. ഇതുകൂടി ചേർത്താണ് 202 ദിവസം തികച്ചിരിക്കുന്നത് എന്നതിനാൽ മറ്റൊരു ശനിയാഴ്ച ക്ലാസ് നടത്തുന്നതിനു കണ്ടെത്താൻ ആലോചിക്കുന്നുണ്ട്. 202 പ്രവൃത്തി ദിവസം ഹയർ സെക്കൻഡറിക്കും ബാധകമാണ്.

ഓണപ്പരീക്ഷ ഓഗസ്റ്റ് 30 മുതലാണു നടത്തുക. ക്രിസ്മസ് പരീക്ഷ ഡിസംബർ 12നു തുടങ്ങും. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അഞ്ചു മുതൽ ഒൻപതു വരെ നടക്കും. എല്ലാ മേളകളും രണ്ടാം ടേമിൽ പൂർത്തിയാക്കും.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം അടുത്ത നവംബർ ഒൻപതു മുതൽ 11വരെ ആണ്. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അധ്യാപക നേതാക്കളായ കെ.സി.ഹരികൃഷ്ണൻ, പി.ഹരിഗോവിന്ദൻ, എൻ.ശ്രീകുമാർ, എ.കെ.സൈനുദ്ദീൻ, ജയിംസ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.