ശബരിമല ക്ഷേത്രം 16ന് തുറക്കും

ശബരിമല ∙ കന്നിമാസ പൂജയ്ക്ക് അയ്യപ്പക്ഷേത്രം 16ന് വൈകിട്ട് 5ന് തുറക്കും. 21 വരെ പൂജകൾ ഉണ്ടാക്കും. ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാൽ ഉണ്ടാകും. തന്ത്രി കണ്ഠര് രാജീവര് 16ന് വൈകിട്ട് അടുത്ത ഒരു വർഷത്തേക്കുള്ള തന്ത്രിക ചുമതല ഏൽക്കും.

തീർഥാടകരുടെ സ്വകാര്യ വാഹനങ്ങൾക്ക് പമ്പ വരെ മാത്രമേ പോകാൻ കഴിയൂ. പമ്പ- നിലയ്ക്കൽ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തും. കാർ, ജീപ്പ്, ഓട്ടോ, ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. ചെങ്ങന്നൂർ, പത്തനംതിട്ട, കോട്ടയം, എരുമേലി, കുമളി എന്നിവിടങ്ങളിൽ നിന്നു പമ്പയ്ക്ക് കെഎസ്ആർടിസി സർവീസ് നടത്തും.