പ്രളയ ബാധിതർക്ക് വായ്പാ ഇളവ് : അപേക്ഷ 20 വരെ

തിരുവനന്തപുരം ∙ പ്രളയ ദുരിതബാധിതരായ ഇടപാടുകാരുടെ വായ്പാ പുനഃക്രമീകരണം ഉൾപ്പെടെ ഇളവുകൾ നൽകുന്നതിനുള്ള അവസാന തീയതി ഈ മാസം 31 വരെ നീട്ടിയതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. സമിതി അംഗീകരിച്ച ഇളവുകൾക്കും പുനർ വായ്പകൾക്കും അർഹരായവർ വായ്പ എടുത്ത ബാങ്കുകളിൽ ഈ 20നകം അപേക്ഷ നൽകി 31നകം ബാങ്കിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സഹകരിക്കണം.