പൊതുമേഖലാ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം; വിദേശ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാൻ അനുമതി

ന്യൂഡൽഹി ∙ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി വിദേശ സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി.

നിലവിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കു വിദേശ സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുക്കണമെങ്കിൽ സംസ്ഥാന സർക്കാർ മുഖേനയാണ് അനുമതി തേടേണ്ടത്.

സംസ്ഥാന സർക്കാരുകളുടെ വിദേശ വായ്പാ പരിധി കഴിഞ്ഞുവെന്ന പേരിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കു പലപ്പോഴും വിദേശവായ്പ നിഷേധിക്കപ്പെട്ടിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കു വിദേശ സ്ഥാപനങ്ങളിൽ നിന്നു വായ്പ തേടാൻ അനുവാദമുള്ള മാതൃകയിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കും വായ്പാ സ്വാതന്ത്ര്യം അനുവദിക്കുന്നതാണു തീരുമാനം.