ജീപ്പ് എസ്‌യുവി കോംപസ് അവതരിപ്പിച്ചു

പുണെ ∙ ഫിയറ്റ് ക്രൈസ്‌ലർ ഇന്ത്യയിൽ നിർമിച്ച കോംപാക്ട് എസ്‌യുവി ജീപ്പ് കോംപസ് അവതരിപ്പിച്ചു. പുണെ രഞ്ജൻഗാവ് പ്ലാന്റിലാണ് നിർമിച്ചത്. നിലവിൽ ചൈന, ബ്രസീൽ, മെക്സിക്കോ എന്നിവിടങ്ങളിലാണ് ഇതു നിർമിക്കുന്നത്. 28 കോടി ഡോളർ മുതൽമുടക്കിയാണ് പ്ലാന്റ് സ്ഥാപിച്ചത്.

ജൂലൈയോടെ പൂർണ തോതിൽ ഉൽപാദനം തുടങ്ങും. നടപ്പ് സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ വിപണിയിലെത്തും. മൂന്നു മോഡലുകളിൽ ലഭിക്കും. ഇറ്റലിയിലെ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസിന്റെ ഇന്ത്യയിലെ സ്ഥാപനമാണ് ഫിയറ്റ് ക്രൈസ്‌ലർ ഇന്ത്യ (എഫ്സിഎ). കഴിഞ്ഞ ഓഗസ്റ്റിലാണ് കമ്പനി ജീപ്പ് ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ടാറ്റ മോട്ടോഴ്സ്, എഫ്സിഎ സംയുക്ത സംരംഭമാണ് ഇന്ത്യയിലെ പ്ലാന്റ്.