Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാംസങ് ഗ്യാലക്സി ടാബ് എസ്3 വിപണിയിൽ

സാംസങ് ഗ്യാലക്സി ടാബ് എസ്3 ഇന്ത്യയിൽ അവതരിപ്പിച്ചു. സാംസങ് എസ് പെൻ സ്റ്റൈലസ് ഉൾപ്പെടെയുള്ള നവീന സംവിധാനങ്ങളോടെ എത്തുന്ന ഈ ഹൈ എൻഡ് ടാബ്‍ലെറ്റ് കംപ്യൂട്ടറിന് 47,990 രൂപയാണ് വില. ബ്ലാക്ക്, സിൽവർ നിറങ്ങളിൽ ലഭ്യമാണ്. ജൂലൈ 31നകം വാങ്ങുന്നവർക്ക് വൺ‌ ടൈം സ്ക്രീൻ റീപ്ലേസ്മെന്റ്, റിലയൻസ് ജിയോ ഡബിൾ ഡേറ്റ തുടങ്ങിയ പ്രത്യേക ഓഫറുകളും ലഭിക്കും. 4ജി ടാബ്‌ലെറ്റാണ് ഇത്.