Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷ്യ ഉൽപന്ന ചില്ലറ വ്യാപാരം: ആമസോണിന് അനുമതി

Amazon

ന്യൂഡൽഹി ∙ രാജ്യത്ത് ഭക്ഷ്യ ഉൽപന്നങ്ങളുടെ ചില്ലറ വ്യാപാര രംഗത്ത് 50 കോടി ഡോളർ (ഏകദേശം 3200 കോടി രൂപ) നിക്ഷേപം നടത്തുന്നതിനു  ഇ കൊമേഴ്സ് ഭീമന്മാരായ ആമസോണിനു കേന്ദ്ര സർക്കാർ അനുമതി നൽകി.

വിദേശ നിക്ഷേപ പ്രോൽസാഹന ബോർഡിന് (എഫ്ഐപിബി) ആമസോൺ സമർപ്പിച്ച താൽപര്യ പത്രത്തിനു വ്യവസായ നയവും പ്രോൽസാഹനവും സംബന്ധിച്ച വകുപ്പിന്റെ (ഡിഐപിപി) അംഗീകാരമാണ് ലഭിച്ചത്.

തങ്ങളുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപ കമ്പനി സ്ഥാപിച്ചായിരിക്കും പ്രവർത്തനമെന്ന് ആമസോൺ താൽപര്യ പത്രത്തിൽ പറയുന്നു. ഭക്ഷ്യ ഉൽപന്നങ്ങൾ സംഭരിച്ചു സ്റ്റോറുകൾ വഴിയോ ഓൺലൈനായോ വിപണിയിലെത്തിക്കും.