വാട്സാപ്പ് പഴയ പ്ലാറ്റ്ഫോമുകളിൽ സേവനം നിർത്തലാക്കും

ന്യൂയോർക്ക് ∙ ബ്ലാക്ക്ബെറി, വിൻഡോസിന്റെ എട്ട് വരെയുള്ള വെർഷനുകൾ എന്നീ പ്ലാറ്റ്ഫോമുകളിലുള്ള ഫോണുകൾ, നോക്കിയ എസ് 40 എന്നിവയിൽ 31നു ശേഷം വാട്സാപ്പ് പ്രവർത്തിക്കില്ലെന്നു കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ്പോസ്റ്റിൽ അറിയിച്ചു.

ഈ പ്ലാറ്റ്ഫോമുകളിലുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവർക്കു തുടർന്നു വാട്സാപ്പ് ഉപയോഗിക്കാൻ കഴിയില്ല. പ്ലാറ്റ്ഫോമുകളിൽ നിന്നു സേവനം പിൻവലിക്കാൻ 2016ൽ വാട്സാപ്പ് ആലോചിച്ചതാണ്. എന്നാൽ പിന്നീട് തീരുമാനം നീട്ടുകയായിരുന്നു. ആൻഡ്രോയ്ഡ് 2.3.7 വരെയുള്ള വെർഷനുകളിലുള്ള സേവനം 2020 ഫെബ്രുവരി വരെ മാത്രമേ കാണുകയുള്ളുവെന്നും കമ്പനി അറിയിച്ചു.