മൊബൈല്‍ പ്രിയര്‍ യാത്രികര്‍

ഇന്ത്യയിലെ വിമാനയാത്രക്കാരിൽ ഭൂരിഭാഗവും മൊബൈൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവരോ അതിൽ തൽപരരോ ആണെന്ന് സിറ്റ പാസഞ്ചർ ഐടി ട്രെൻഡ്‌സ് സർവേ. 54 ശതമാനം യാത്രികർക്കും എയർലൈൻ ചെക്ക്-ഇൻ കൗണ്ടറുകളേക്കാൾ സെൽഫ് - ബാഗ് ഡ്രോപ് ആണ് താൽപര്യം. ആഗോളതലത്തിൽ ഇത് 33 ശതമാനം മാത്രമാണ്.

മൊബൈലിൽ ഫ്ലൈറ്റ് വിവരം അപ്‌ഡേറ്റ് ചെയ്യുന്നവരുടെ എണ്ണം 83 ശതമാനം ആണ്. ബാഗേജ് തെറ്റായി കൈകാര്യം ചെയ്തതിൽ മൊബൈൽ വഴി പരാതിപ്പെട്ടവരുടെ 82 ശതമാനവും മൊബൈലിൽ ബാഗേജ് ട്രാക്ക് ചെയ്തവരുടെ എണ്ണം 79 ശതമാനവും ആണ്.

പാസ്‌പോർട്ടിനു പകരം ബയോമെട്രിക്‌സ് ഉപയോഗിക്കാൻ 70 ശതമാനം യാത്രക്കാരും താൽപര്യം പ്രകടിപ്പിച്ചു. ഇതിന്റെ ആഗോള ശരാശരി 57 ശതമാനം ആണ്. ഏഴ് ഇന്ത്യൻ വിമാനത്താവളങ്ങളിലെ 71 ശതമാനം യാത്രക്കാർ സർവേയിൽ പങ്കെടുത്തു. വിമാനകമ്പനികൾ, വിമാനങ്ങൾ, വിമാനതാവളങ്ങൾ എന്നിവയ്ക്കുള്ള വാർത്താവിനിമയ വിവരസാങ്കേതികവിദ്യ സേവന ദാതാക്കളാണ് സിറ്റ.