Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈലിൽ സംസാരിച്ച് വണ്ടിയോടിക്കുന്നവരുടെ പടമെടുക്കൂ, സമ്മാനം നേടൂ

driving-mobile

ലക്നൗ ∙ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നവരുടെ ചിത്രമെടുത്താൽ ഉത്തർപ്രദേശിൽ സമ്മാനം. മൊബൈലിൽ സംസാരിച്ചുകൊണ്ടു വാഹനമോടിക്കുന്നതു മൂലമുള്ള അപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഗതാഗത മന്ത്രി സ്വതന്ത്രദേവ് സിങ് ഈ സമ്മാന പദ്ധതി പ്രഖ്യാപിച്ചത്. 

കാൽനടയാത്രക്കാർക്കും വഴികളിൽ നിൽക്കുന്നവർക്കും ഇത്തരത്തിൽ പടമെടുക്കാം. വാട്സാപ്പിൽ അയച്ചുകൊടുത്താൽ മതി. എന്നാൽ, വണ്ടിയോടിച്ചു പോകുമ്പോൾ അപ്പുറത്തുമിപ്പുറത്തുമുള്ള മറ്റു ഡ്രൈവർമാരുടെ പടമെടുക്കാൻ പോയാൽ പണി പാളും! അതും ശിക്ഷയർഹിക്കുന്ന കുറ്റമാണ്.