സിംഗപ്പൂരിലേക്ക് സർവീസ്: നിരക്ക് ഉയരും

കൊച്ചി ∙ എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിൽ നിന്നു മധുര വഴി സിംഗപ്പൂരിലേക്കു നടത്തുന്ന വിമാന സർവീസിന് ഏപ്രിലിൽ നിരക്ക് കുത്തനെ ഉയരും. അവധിക്കാലത്ത്  സിംഗപ്പൂർ യാത്രകൾ ഏറെയുള്ളതിനാലാണിത്.

നിലവിൽ 7300 രൂപയാണ് സിംഗപ്പൂരിലേക്കുള്ള നിരക്ക്. നാളെ സിംഗപ്പൂരിലേക്കു തിരിച്ച് അഞ്ചിനു മടക്കയാത്ര എങ്കിൽ റിട്ടേൺ ടിക്കറ്റിന് 17900 രൂപ. ഏപ്രിൽ അഞ്ചിനു തിരിച്ച് ഏപ്രിൽ രണ്ടാംവാരം തിരികെ എത്തുന്ന രീതിയിലാണെങ്കിൽ 22000–23000 രൂപയാണ് നിരക്ക്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇവിടെ നിന്നു വിമാനം. മധുര വഴി ആയതിനാൽ ആറു മണിക്കൂർ യാത്രയുണ്ട്. കൊച്ചിയിൽ നിന്നു രാവിലെ 10.40നു തിരിച്ചു സിംഗപ്പൂരിൽ പ്രാദേശിക  സമയം ഏഴു മണിക്കും, സിംഗപ്പൂരിൽ നിന്നു രാത്രി എട്ടു മണിക്കു തിരിച്ച് ഇവിടെ 11.45നും എത്തുന്ന രീതിയിലാണു സർവീസ്.