Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം വിമാനത്താവളത്തിന്റെ മതില്‍ തകർത്തു; യാത്രക്കാർ സുരക്ഷിതർ

air-india-trichy വിമാനം ഇടിച്ചുതകർന്ന മതിൽ. ചിത്രം കടപ്പാട്: എഎൻഐ, ട്വിറ്റർ

ചെന്നൈ∙ ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നുയരുന്നതിനിടെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിന്റെ മതിലിൽ ഇടിച്ചു. മതിൽ തകര്‍ന്നു. 136 പേരാണു വിമാനത്തിലുണ്ടായിരുന്നത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നു പുലര്‍ച്ചെ 1.19നാണു വിമാനത്തിന്റെ രണ്ടു പിന്‍ ചക്രങ്ങള്‍ റണ്‍വേയിൽനിന്നു പറന്നുയരുന്നതിനിടെ മതിലില്‍ ഇടിച്ചത്. മതിലിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. 

ഉടന്‍ തന്നെ വിമാനത്താവള അധികൃതര്‍ വിഷയം പൈലറ്റിനെ അറിയിച്ചു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നു വ്യക്തമായതിനെ തുടര്‍ന്നു വിമാനം മുംബൈയിലേക്കു വഴി തിരിച്ചു വിടുകയായിരുന്നു. മുംബൈയില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. തുടര്‍ന്നു യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് അയച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. പൈലറ്റിനെയും സഹപൈലറ്റിനെയും ചുമതലകളില്‍നിന്ന് ഒഴിവാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.