രാജ്യത്തെ മൊബൈൽ വരിക്കാർ 103.5 കോടി

കൊച്ചി ∙ രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം 103.5 കോടിയായി ഉയർന്നു. എയർസെൽ, ജിയോ, എംടിഎൻഎൽ എന്നീ കമ്പനികളുടെ വരിക്കാരുടെ എണ്ണം കൂടി ചേർത്താണിത്. ടെലികോം, ഇന്റർനെറ്റ്, സാങ്കേതിക വിദ്യ മേഖലകളിലെ സംഘടനകളുടെ അപെക്സ് ബോഡിയായ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സിഒഎഐ ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.

ഭാരതി എയർടെൽ ആണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവന ദാതാവ്. 30.49 കോടി വരിക്കാരാണ് എയർടെല്ലിനുള്ളത്. 22.26 കോടി വരിക്കാരുമായി വോഡഫോണാണ് രണ്ടാം സ്ഥാനത്ത്. 21.12 കോടി വരിക്കാരുമായി ഐഡിയ തൊട്ടു പിറകെയുണ്ട്.

മൊബൈൽ വരിക്കാരിൽ മുമ്പന്തിയിൽ നിൽക്കുന്നത് യുപി ഈസ്റ്റ് സർക്കിളാണ്. ആകെ 89.47 ദശലക്ഷം വരിക്കാരാണ് ഇവിടെയുള്ളത്. 83.61 ദശലക്ഷം വരിക്കാരുമായി മഹാരാഷ്ട്ര സർക്കിളാണ് രണ്ടാമത്.