കൊച്ചി കപ്പൽശാലയ്ക്ക് ലാഭം 106.31 കോടി

കൊച്ചി∙ പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്‌യാഡ് ജൂൺ 30ന് അവസാനിച്ച പാദത്തിൽ 17 ശതമാനം വർധനയോടെ 106.31 കോടി രൂപഅറ്റാദായം നേടി. മുൻ വർഷം ഇതേകാലയളവിൽ 91.16 കോടി രൂപയായിരുന്നു ലാഭം. 

മൊത്ത വരുമാനം 556.25 കോടിയിൽനിന്ന് 658.73 കോടിയായി ഉയർന്നു. കപ്പൽ നിർമ്മാണത്തിലൂടെ 454.39 കോടിയും കപ്പൽ അറ്റകുറ്റപ്പണികളിലൂടെ 204.34 കോടി രൂപയുമാണു ലഭിച്ചത്.