സതീഷ് കുമാർ ഗുപ്ത പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് എംഡി

സതീഷ് കുമാർ ഗുപ്ത

ന്യൂഡൽഹി ∙ ഡിജിറ്റൽ ബാങ്കായ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി സതീഷ് കുമാർ ഗുപ്തയെ നിയമിച്ചു.
എസ്ബിഐയിലും നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയിലും ഗുപ്ത മുതിർന്ന പദവികൾ വഹിച്ചിട്ടുണ്ട്. സീറോ ബാലൻസും ഡിജിറ്റൽ പണമിടപാടുകൾക്കു സീറോ ചാർജും വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ ബാങ്കാണ് പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക്.