Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേയ്ടിഎം ബാങ്ക് പുതിയ ഇടപാടുകാരെ ചേർക്കുന്നതു നിർത്തി

paytm

മുംബൈ∙ പേയ്ടിഎം ബാങ്ക് പുതിയ ഇടപാടുകാരെ ചേർക്കുന്നതു നിർത്തിവച്ചു. റിസർവ് ബാങ്കിന്റെ (ആർബിഐ) നിർദേശ പ്രകാരമാണ് നടപടി. പുതിയ ഇടപാടുകാരെ കണ്ടെത്തുന്നതിന് സ്ഥാപനം സ്വീകരിച്ച നടപടികളെക്കുറിച്ച് ആർബിഐ വിമർശനമുന്നയിച്ച പശ്ചാത്തലത്തിലാണു നടപടി. ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് റിനു സാത്തിയെ നീക്കിയതും ആർബിഐ നിർദേശപ്രകാരമായിരുന്നുവെന്ന് സൂചനയുണ്ട്. എന്നാൽ റിനുവിന്റെ നിയമനം ആർബിഐ അംഗീകരിച്ചിരുന്നതായി പേയ്ടിഎം വക്താവ് അവകാശപ്പെട്ടു. സുപ്രധാനമായ മറ്റൊരു പദവി ഏറ്റെടുക്കാനാണ് അവർ സ്ഥാനമൊഴിഞ്ഞതെന്നും പറഞ്ഞു. പേയ്ടിഎമ്മിന് പുതിയ സിഇഒയെ നിയമിച്ചിട്ടില്ല.