Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേയ്ടിഎമ്മിൽ പാസ്‌വേഡ് മാറ്റാൻ ഇല്ലാത്ത നമ്പർ

paytm

ആലപ്പുഴ ∙ പേയ്ടിഎം ഉപയോക്താക്കൾക്കു പാസ്‌വേഡ് മാറ്റത്തിനായി നൽകിയിരിക്കുന്നതു സേവനം അവസാനിപ്പിച്ച ടെലികോം കമ്പനിയുടെ ലാൻഡ് ലൈൻ നമ്പർ. റിലയൻസ് ഇൻഫോകോമിന്റെ നമ്പറാണു പാസ്‌വേഡ് മാറ്റാനായി പേയ്ടിഎം നൽകിയിരിക്കുന്നത്.

വ്യക്തിഗത ഉപയോക്താക്കളും റീടെയ്‌ലർമാരുമെല്ലാം ഈ നമ്പറിൽ വിളിച്ചു വേണം പാസ്‌‌വേഡ് മാറ്റാൻ. സേവനം അവസാനിപ്പിച്ച ടെലികോം കമ്പനിയായതിൽ പല ടെലികോം ഓപ്പറേറ്റർമാരിൽനിന്നും കണക്‌ഷൻ പ്രശ്നങ്ങൾ നേരിടുന്നു.

സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു ലാൻഡ് ഫോൺ നമ്പറിലേക്കു വിളിക്കുന്ന തരത്തിൽ പാസ്‌വേഡ് റീസെറ്റ് അവതരിപ്പിച്ചത്.