വാട്സാപ് സന്ദേശത്തിന്റെ ഉറവിടം ആവശ്യമെങ്കിൽ വെളിപ്പെടുത്തണം

ന്യൂഡൽഹി∙ നാട്ടിൽ അക്രമമുണ്ടാകാൻ കാരണമാകുന്ന സന്ദേശങ്ങളുടെ ഉറവിടം വാട്സാപ് വ്യക്തമാക്കണമെന്ന് മന്ത്രി രവിശങ്കർ പ്രസാദ്. സർക്കാരിനെ മെസേജുകൾ കാണിക്കണമെന്നല്ല, ആരാണ് അയച്ചതെന്ന് ആവശ്യമെങ്കിൽ അറിയിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വ്യാജവാർത്തകൾ പ്രവഹിക്കുന്നത് തടയാൻ വാട്സാപ്പിനാകുന്നില്ല എന്നത് ഏറെക്കാലമായി സർക്കാരിന്റെ പരിഗണനാവിഷയമാണ്. ഉചിതമായ നടപടിയെടുക്കാമെന്ന് വാട്സാപ് അധികൃതർ പറഞ്ഞിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.