ആന്റി വൈറസ് പദ്ധതിയുമായി സർക്കാർ

ന്യൂഡൽഹി ∙ രാജ്യത്തെ കംപ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലുമുണ്ടാകുന്ന വൈറസ് ആക്രമണം നേരിടാൻ സർക്കാർ സംവിധാനമൊരുക്കി. അഞ്ച് വർഷത്തേക്കു 90 കോടി മുതൽമുടക്കു പ്രഖ്യാപിച്ചാണ് സൈബർ സ്വച്ഛതാ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

സൈബർ സുരക്ഷാ നിരീക്ഷണ ഏജൻസിയായ ‘സെർട് ഇൻ’ വൈറസ് ബാധയുടെ വിവരങ്ങൾ ഇന്റർനെറ്റ് സേവനദാതാക്കൾക്കും ബാങ്കുകൾക്കും കൈമാറും. അവർ ഫോൺ/കംപ്യൂട്ടർ ഉടമയെ തിരിച്ചറിഞ്ഞ് ആന്റി–വൈറസ് ലിങ്ക് അയച്ചുകൊടുക്കും. ഫോൺ/കംപ്യൂട്ടർ ഉടമ അതുവഴി ആന്റി വൈറസ് സോഫ്റ്റ്‌വെയർ ‍ഡൗൺലോഡ് ചെയ്ത് വൈറസ് നീക്കം ചെയ്യണം.