നാസ്കോം യുഎസിൽ ചർച്ചയ്ക്ക്

ന്യൂഡൽഹി ∙ പുതിയ യുഎസ് ഭരണകൂടത്തിന്റെ നയങ്ങൾ ഇന്ത്യൻ ഐടി കമ്പനികളുടെ യുഎസിലെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കകൾ ചർച്ച ചെയ്യാൻ ഐടി വ്യവസായികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ സംഘം യുഎസിൽ ചെന്ന് ഭരണ കർത്താക്കളുമായി ചർച്ച നടത്തും.

ഫെബ്രുവരി–മാർച്ച് കാലത്തുതന്നെ കൂടിക്കാഴ്ചകൾ നടത്താനാവുമെന്നാണു പ്രതീക്ഷയെന്ന് നാസ്കോം പ്രസിഡന്റ് ആർ. ചന്ദ്രശേഖർ പറഞ്ഞു.

യുഎസിൽ ഇന്ത്യൻ കമ്പനികൾ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ എത്രയെന്നും യുഎസ് സമ്പദ് വ്യവസ്ഥയ്ക്കു സമ്മാനിക്കുന്ന വളർച്ച എത്രയെന്നും സർക്കാരിനെ ധരിപ്പിക്കും.നിലവിൽ 4.11 ലക്ഷം തൊഴിലവസരങ്ങളാണ് ഇന്ത്യൻ ഐടി കമ്പനികൾ യുഎസിൽ ഒരുക്കിയിരിക്കുന്നത്.