രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു; ഡോളറിന് 68.06 രൂപ

മുംബൈ ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപ വീണ്ടും താഴേക്ക്. 32 പൈസ കുറഞ്ഞ് ഡോളറിന് 68.06 രൂപ എന്ന നിരക്കിലാണ് വിദേശ നാണ്യ വിനിമയ വിപണിയിൽ വ്യാപാരം അവസാനിച്ചത്.

കഴിഞ്ഞ രണ്ടു ദിവസം ഏതാനും പൈസ മൂല്യം ഉയർന്നിരുന്നു. ഇന്നലെ ഇറക്കുമതിക്കാരും മറ്റും ഡോളർ കൂടുതലായി ആവശ്യപ്പെട്ടതാണ് രൂപയെ ബാധിച്ചത്. വിദേശ നിക്ഷേപം ധനകാര്യ വിപണിയിൽനിന്ന് പിൻവലിക്കപ്പെടുന്നത് രൂപയെ ഏറെ നാളായി കാര്യമായി ബാധിക്കുന്നുണ്ട്.