ആദ്യം ഹൃദ്‍രോഗം,ഇപ്പോൾ ഡയാലിസിസും: സഹായംതേടി ഈ അച്ഛൻ

കോട്ടയം ∙ വിധിയോടു പൊരുതാനുള്ള മനസുണ്ടെങ്കിലും തുടർച്ചയായി ഏറ്റ തിരിച്ചടികൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് ഈരാറ്റുപേട്ട പാറേപ്പറമ്പിൽ അബ്ദുൽ കരീമും കുടുംബവും. ചുമട്ടു തൊഴിലാളിയായിരുന്ന അബ്ദുൽ കരീമിനെ ആദ്യം വിധി ചതിച്ചത് ഹൃദ്രോഗത്തിന്റെ‌ രൂപത്തിലായിരുന്നു. അസുഖത്തെ തുടർന്ന് ചുമട്ടുപണി നിർത്തി ലോട്ട​റി കച്ചവടം ആരഭിച്ച് ജീവിതം പടുത്തുയർത്താൻ തുടങ്ങിയ ഇദ്ദേഹത്തെ കാലം പിന്നെയും പിന്നിൽ നിന്നു കുത്തി. ഹൃദ്രോഗത്തിൽൽ നിന്നു തിരികെയെത്തിയപ്പോൾ പ്രമേഹം വില്ലനായി. വൃക്ക രോഗവും പിടിപെട്ടു. ആഴ്ച്ചയിൽ രണ്ടു തവണ ഡയാലിസിസിനു വിധേയനാക്കേണ്ട നിലയിലേക്കു രോഗം മൂർഛിച്ചിച്ച അവസ്ഥയിലാണിപ്പോൾ അബ്ദുൽ കരീം.

വൃക്ക മാറ്റി വെക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കൃത്യസമയത്തു ഡയാലിസിസ് പോലും നടത്താനാവാത്ത സ്ഥിതിയിൽ ശസ്ത്രക്രിയക്കു വേണ്ട പണം എവിടെ നിന്നു കണ്ടെത്തുമെന്ന ആങ്കയിലാണിവർ. ഡയാലിസിസിനു മാത്രം പ്രതിമാസം 25000 രൂപ ചെലവു വരുന്നുണ്ട്. നാട്ടുകാരും പള്ളി ഭാരവാഹികളും പരിസരത്തെ സ്കൂളുകളുമൊക്കെയാണ് സഹായം. എട്ടാം ക്ലാസിലും ഡിഗ്രി കോഴ്സിനും പഠിക്കുന്ന രണ്ടു പെൺമക്കളും പ്ലസ് ടു വിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളും സ്കൂളുകളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണു പഠനം മുന്നോട്ടു കൊണ്ടുപോകുന്നത്. വിധിയോട് ഒരിക്കൽ കൂടി പൊരുതി എഴുന്നേൽക്കാമെന്ന ആത്മവിശ്വാസവുമായി ഈ കുടുംബം അലിവുള്ള ഹൃദയങ്ങൾ തേടുകയാണ്. എസ്ബിഐ ഈരറ്റുപേട്ട ശാഖയിൽ ഭാര്യ റസീനയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

നമ്പർ 332685 75163

ഐ​ഫ്എസ്‍സി കോഡ് : എസ്ബിഐഎൻ 0008613

ഫോൺ : 99471 23498