ജീവനില്ലാത്ത വൃക്കകൾ ; ജീവിതം ചോദ്യചിഹ്നം

കോട്ടയം∙ വൃക്കകൾ രണ്ടും തകരാറിലായി ജീവിതം വഴിമുട്ടി നിൽക്കുന്ന ഗൃഹനാഥൻ സുമനസ്സുകളുടെ അലിവ് തേടുന്നു. ഏന്തയാർ മടിക്കാങ്കൽ ഹൗസിൽ ജോജി ജേക്കബാണ് നിർധനാവസ്ഥയിൽ മരുന്നിനും ചികിൽസയ്ക്കും ശേഷിയില്ലാതെ ദുരിതമനുഭവിക്കുന്നത്. നാട്ടിൽ ചെറിയ ബേക്കറി നടത്തുകയായിരുന്നു ജോജി. ഒന്നിനു പുറകേ ഒന്നായി വൃക്കകൾ രണ്ടും തകരാറിലായതിനെ തുടർന്ന് ജീവിതം നിലയില്ലാക്കയത്തിലായി.

ഇപ്പോൾ ഇടുക്കി പീരുമേട്ടിലാണ് താമസം. മൂന്നു വർഷമായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിൽസയിലാണ്. ഉടനെ തന്നെ കിഡ്നി മാറ്റി വച്ചില്ലെങ്കിൽ ജീവനു കടുത്ത ഭീഷണിയുണ്ടാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. ഓപ്പറേഷനു ഏഴു ലക്ഷം രൂപയിലധികം ചിലവ് വരും ആഴ്ചയിൽ രണ്ടു പ്രാവശ്യം ഡയാലിസിസ് ചെയ്യുന്നുണ്ട്.

മരുന്നിനും ‍ഡയാലിസിസിനും വേണ്ടി മാസം 15,000 രൂപയിലധികം ചിലവുണ്ട് . ജോജിക്കു സ്വന്തമെന്നു പറയാൻ ഒരു വീടു മാത്രമേ ഉള്ളു. സ്കൂൾ പഠനം കഴിയാത്ത നാലു കുട്ടികളടങ്ങുന്നതാണ് കുടുമ്പം. ഭാര്യ ജാൻസിയാണ് എല്ലാ കാര്യങ്ങളിലും ജോജിക്കു സഹായം. നാട്ടുകാരുടെയും കാരുണ്യ സംഘടനകളുടെയും കനിവു കൊണ്ടാണ് ഇത്രയും കാലം കഴിഞ്ഞത്. ഇനിയും ഈ കനത്ത ചിലവുകൾ താങ്ങാൻ ഇവർക്കു കഴിവില്ല. ജീവൻ തിരികെ തരണേ എന്ന് ഉള്ളുരുകി പ്രാർഥിച്ചു കൊണ്ട് നല്ല മനസ്സുകളുടെ കരുണ കാത്തിരിക്കുകയാണ് ഈ കുടുംബം.

ജോജിയുടെ പേരിൽ കൊക്കയാറുള്ള യൂണിയൻ ബാങ്ക് അക്കൗണ്ടിലേക്കു സഹായങ്ങൾ അയയ്ക്കാം.

ജോജി ജേക്കബ്

യൂണിയൻ ബാങ്ക് കൊക്കയാർ ശാഖ

അക്കൗണ്ട് നമ്പർ – 447302010009138

IFSC കോഡ്– UBIN0544736