അപൂർവ രോഗവുമായി ഓമന സഹായം തേടുന്നു

പാലാ∙ അസ്ഥികൾ പൊടിയുന്ന അപൂർവ രോഗവുമായി ചികിത്സയിൽ കഴിയുന്ന പ്രവിത്താനം മുരിങ്ങയിൽ വീട്ടിൽ ഓമന ജോസ് സുമനസുകളുടെ സഹായം തേടുന്നു. കാലിലെ എല്ലു പൊടിയുന്നതു മൂലം കഴിഞ്ഞ കുറേ വർഷങ്ങളായി ഓമന രോഗക്കിടക്കയിലാണ്. കട്ടിലിൽ നിന്ന് പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലുമാവാത്ത സ്ഥിതിയിലാണ് ഓമന. ഹൃദയധമനിയിൽ ബ്ലോക്കും കണ്ടെത്തിയിട്ടുണ്ട്.

ഉടനെ രണ്ടു കാലിന്റെയും കുഴയ്ക്ക് കമ്പി ഇടണം. കൂടാതെ കാലിന്റെ തുടയിൽ ട്യൂബ് ഇടണം. ഓമനയുടെ കാലിന്റെ അസ്ഥിയിലേക്ക് പഴുപ്പ് കയറി. അതിന് ഉടനെ തന്നെ അഡ്മിറ്റായി ഇഞ്ചക്ഷൻ എടുക്കണം. ഒരെണ്ണത്തിന് 15200 രൂപയാകും. അടിയന്തിരമായി 4 ഇഞ്ചക്ഷൻ എടുക്കണം. 9–12–2015 ൽ ആശുപത്രിയിൽ അഡ്മിറ്റാകണം. ഇപ്പോൾ അടിയന്തിരമായി രണ്ടരലക്ഷം രൂപ വേണം. ഇപ്പോൾ അഡ്മിറ്റായില്ലെങ്കിൽ അരയ്ക്കു താഴേക്ക് തളര്‍ന്നുപോകും. അത്രയ്ക്കും ക്രിട്ടിക്കൽ സ്റ്റേജിലാണ് ഓമനയുടെ അവസ്ഥ.

Account no. 11060100074757

IFSC no. FDRL 0001106

phone: 9605960881