Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിച്ചെണ്ണ, ചെരുപ്പ്, വാച്ച് ഉൾപ്പെടെ അൻപതോളം ഉൽപന്നങ്ങൾക്ക് വിലകൂടും

Budget-Price-Increase

ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിലെ നികുതി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ അൻപതോളം ഉൽപന്നങ്ങൾക്ക് വില കൂടും. ഇറക്കുമതി ഉൽപന്നങ്ങൾക്കാണ് വിലകൂടുന്നത്. കസ്റ്റംസ് തീരുവ 2.5 ശതമാനം മുതല്‍ 40 ശതമാനം വരെ കൂട്ടിയ സാഹചര്യത്തിലാണിത്. അതേസമയം, വില കുറയുന്ന ഉൽപന്നങ്ങളുടെ എണ്ണം താരതമ്യേന കുറവാണ്.

ആഭ്യന്തര ഉല്‍പാദകര്‍ക്ക് ഉത്തേജനം നല്‍കാനാണ് കസ്റ്റംസ് തീരുവ കൂട്ടിയതെന്നാണ് വിശദീകരണം. നിരവധി ഉല്‍പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ കൂട്ടി. വെളിച്ചെണ്ണയ്ക്ക് ഉള്‍പ്പെടെ ഭക്ഷ്യ എണ്ണകള്‍ക്ക് കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽനിന്ന് 30 ശതമാനം ആക്കി ഉയർത്തി.

വില കൂടുന്ന ഉൽപന്നങ്ങൾ

വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകള്‍, ചെരുപ്പ്, െമഴുകുതിരി, വാച്ച്, ക്ലോക്ക്, ലാംപ്, ഫര്‍ണിച്ചര്‍, പഴച്ചാറുകള്‍, വെജിറ്റബിള്‍ ജ്യൂസ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, പെര്‍ഫ്യൂം, ഹെയര്‍ ഓയില്‍, ദന്തസംരക്ഷണ വസ്തുക്കള്‍, ആഫ്റ്റര്‍ ഷേവ് ലോഷനുകള്‍, മോട്ടോര്‍ സൈക്കിൾ ‍- കാര്‍ സ്പെയര്‍ പാര്‍ട്സ്‍, ട്രക്ക് – ബസ് ടയറുകള്‍, പട്ടുവസ്ത്രങ്ങള്‍, വജ്രം, മുത്ത്, മൊബൈല്‍ ഫോണ്‍, ഗോള്‍ഡ് കവറിങ് ആഭരണങ്ങള്‍, എല്‍സിഡി, എല്‍ഇഡി, ഒ ലെഡ് ടെലിവിഷന്‍, ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, മെത്ത, കളിപ്പാട്ടങ്ങള്‍, വിഡിയോ ഗെയിം.

വില കുറയുന്ന ഉൽപന്നങ്ങൾ

കശുവണ്ടി, സോളര്‍ പാനല്‍, കോക്ലിയര്‍ ഇംപ്ലാന്റ്.  

related stories