പ്രിയങ്കയുടെ ഉത്തർപ്രദേശിലെ ആദ്യ തിരഞ്ഞെടുപ്പു റാലി നാളെ

ന്യൂഡൽഹി ∙ പ്രിയങ്ക ഗാന്ധിയുടെ ഉത്തർപ്രദേശിലെ ആദ്യ തിരഞ്ഞെടുപ്പു റാലി നാളെ റായ്ബറേലിയിൽ. കോൺഗ്രസ് ഉപാധ്യക്ഷൻ സഹോദരൻ രാഹുൽ ഗാന്ധിയുടെ റാലിയിലാണു പ്രിയങ്കയും പങ്കെടുക്കുക. റായ്ബറേലി ടൗണിലും മഹാരാജ്ഗഞ്ചിലുമായി രണ്ടു റാലികളിലാണ് ഇരുവരും എത്തുക. നെഹ്റു–ഗാന്ധി കുടുംബത്തിന്റെ സ്വാധീനമേഖലയാണു റായ്ബറേലി. സോണിയ ഗാന്ധിയാണു റായ്ബറേലി എംപി.