നാഷനൽ ഹെറൾഡ്: വിവരം നൽകാതിരുന്ന ഉദ്യോഗസ്ഥന് നോട്ടിസ്

ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് ദിനപത്രത്തിന്റെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാതിരിക്കുകയും നിരുത്തരവാദപരമായി പെരുമാറുകയും ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥനു കേന്ദ്ര വിവരാവകാശ കമ്മിഷൻ കാരണം കാണിക്കൽ നോട്ടിസ് നൽകി.

കേസ് അവസാനിപ്പിച്ചതിനും വീണ്ടും കേസെടുത്തതിനും ആധാരമായ രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടു 2015 ഡിസംബർ 18നാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. എന്നാൽ, മുടന്തൻ ന്യായങ്ങൾ പറഞ്ഞു വിവരങ്ങൾ നൽകിയില്ല. ഇഡിയിലെ അന്നത്തെ ഉദ്യോഗസ്ഥനാണ് ഇപ്പോൾ കേന്ദ്ര വിവരാവകാശ കമ്മിഷൻ നോട്ടിസ് നൽകിയിരിക്കുന്നത്. തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ പിഴ ചുമത്തും.