തൊഴിലുറപ്പു പദ്ധതി; കേരളത്തിൽ വൻ കുടിശിക

ന്യൂഡൽഹി ∙ ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ വേതന വിതരണത്തിൽ കേരളത്തിൽ നടപ്പു സാമ്പത്തിക വർഷം 516.58 കോടി രൂപയുടെ കുടിശികയുണ്ടെന്നു ഗ്രാമവികസന സഹമന്ത്രി റാം കൃപാൽ യാദവ് ലോക്സഭയിൽ പി.കെ.ശ്രീമതിക്കും എം.ബി.രാജേഷിനും മറുപടി നൽകി.

കഴിഞ്ഞ വർഷം 200 കോടി രൂപയും അതിനു മുൻവർഷം 437 കോടി രൂപയുമാണു വേതന വിതരണത്തിൽ കുടിശികയുണ്ടായിരുന്നത്. ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ 2016–17ൽ കേരളത്തിൽ 5000 കുളങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ടതിൽ ഇതിനകം 1855 കുളങ്ങൾ മാത്രമാണു പൂർത്തിയായതെന്നു ഗ്രാമവികസന സഹമന്ത്രി റാം കൃപാൽ യാദവ് ലോക്സഭയിൽ സി.എൻ.ജയദേവനു മറുപടി നൽകി.

കൊച്ചി വിമാനത്താവളത്തിൽ 21.5 മെഗാവാട്ട് സൗരോർജ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഊർജ സഹമന്ത്രി പീയുഷ് ഗോയൽ ലോക്സഭയിൽ മുല്ലപ്പള്ളി രാമചന്ദ്രനു മറുപടി നൽകി.