Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴുത്തിൽ ചുറ്റിയ പാമ്പ് കടിച്ച് യുവാവ് മരിച്ചു; പാമ്പാട്ടി അറസ്റ്റിൽ

snake ബാബുറാം ജാഖറിന്റെ കഴുത്തില്‍ പാമ്പിനെ ചുറ്റുന്ന പാമ്പാട്ടിയായ ഇന്ദറാം സുതർ. (വിഡിയോ ദൃശ്യം)

ജയ്പുർ ∙ കഴുത്തിൽ ചുറ്റിയ പാമ്പ് കടിച്ചു യുവാവ് മരിച്ച സംഭവത്തിൽ പാമ്പാട്ടി ഇന്ദറാം സുതർ അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലെ ലൊഹാവതിൽ ബാബുറാം ജാഖർ (35) എന്നയാളാണു കഴിഞ്ഞ ദിവസം മരിച്ചത്.

യുവാവ് മരിച്ചതിനെത്തുടർന്നു പാമ്പാട്ടി ഒളിവിലായിരുന്നു. തുണിക്കട നടത്തി ജീവിച്ചുപോന്ന സുതർ ഒരു സിദ്ധനിൽനിന്നു മന്ത്രവിദ്യകൾ പഠിച്ചശേഷമാണു നാട്ടിൽ ഇത് അഭ്യസിച്ചുതുടങ്ങിയത്. അതിന്റെ ഭാഗമായാണു പാമ്പിനെ ജാഖറുടെ കഴുത്തിൽ‌ അണിയിച്ചത്.

ഒപ്പമുണ്ടായിരുന്ന മറ്റാളുകളുടെയും കഴുത്തിൽ പാമ്പിനെ അണിയിക്കാൻ ഇയാൾ ശ്രമിച്ചു. കടിയേറ്റ ഉടനെ ജാഖറിനു രണ്ടുമണിക്കൂർ മന്ത്രവാദചികിത്സ നടത്തിയെങ്കിലും ഫലിച്ചില്ല. ഇതിനിടെ വീട്ടുകാർ ഇടപെട്ട് ആശുപത്രിയിലാക്കുകയായിരുന്നു.

related stories
Your Rating: