എയർ സെൽ കേസ്: കേന്ദ്രം ചിദംബരത്തിന് വേണ്ടിയെന്ന് സ്വാമി

ന്യൂഡൽഹി ∙ എയർ സെൽ – മാക്സിസ് കേസിൽ മുൻ ധനമന്ത്രി പി.ചിദംബരത്തെയും മകൻ കാർത്തിക് ചിദംബരത്തെയും സഹായിക്കുന്ന നിലപാടാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗം സുബ്രഹ്മണ്യൻ സ്വാമി എംപി ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ടു സിബിഐയുടെയും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും പക്കലുള്ള തെളിവുകൾ സുപ്രീം കോടതിയിൽ ഹാജരാക്കാൻ തയാറാകുന്നില്ല. ഇക്കാര്യത്തിൽ മോദി അടിയന്തരമായി ഇടപെടണമെന്നും സ്വാമി ആവശ്യപ്പെട്ടു.