കശ്മീരിൽ ഭീകരർ മുൻ ഭീകരനെ വെടിവച്ചു കൊന്നു

ശ്രീനഗർ∙ ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ മുൻ ഭീകരൻ റാഫിഖ് അഹമ്മദ് ഭട്ട് എന്ന ദാദായെ ഭീകരർ വെടിവച്ചുകൊന്നു. വെടിയേറ്റ ഭട്ട് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരിച്ചത്.