വീസ: ഓസ്ട്രേലിയയെ ഇന്ത്യയുടെ ആശങ്ക അറിയിച്ചു

ന്യൂഡൽഹി ∙ ഇന്ത്യക്കാരായ വിദഗ്ധ തൊഴിലാളികൾക്കുള്ള വീസയുടെ കാര്യത്തിൽ ഓസ്ട്രേലിയ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ഫോണിൽ വിളിച്ചപ്പോഴാണു മോദി ഇന്ത്യയുടെ ആശങ്ക അറിയിച്ചത്.

ഇക്കാര്യത്തിൽ തുടർന്നും ബന്ധപ്പെടാൻ ഇരുവരും തീരുമാനിച്ചു. രാജ്യം കുടിയേറ്റക്കാരുടേതാണെങ്കിലും ഓസ്ട്രേലിയയിലെ തൊഴിലവസരങ്ങളിൽ നാട്ടുകാർക്കു മുൻഗണന നൽകാതിരിക്കാനാവില്ലെന്നു ടേൺബുൾ ചൂണ്ടിക്കാട്ടി.