പണം തട്ടിപ്പ്: ചാർട്ടേർഡ് അക്കൗണ്ടന്റ് അറസ്റ്റിൽ

ന്യൂഡൽഹി ∙ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ മിസാഭാരതിയുടെ സ്ഥാപനവുമായി ബന്ധമുണ്ടെന്നു കരുതുന്ന ചാർട്ടേർഡ് അക്കൗണ്ടന്റിനെ പണംതട്ടിപ്പു നിരോധന നിയമം അനുസരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ അറസ്റ്റു ചെയ്തു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരന്റെ 8000 കോടി രൂപയുടെ പണംതട്ടിപ്പുമായി ബന്ധപ്പെട്ടാണു ചാർട്ടേർഡ് അക്കൗണ്ടന്റ് രാജേഷ്കുമാർ അഗർവാളിനെ ഇഡി അറസ്റ്റു ചെയ്‌തത്. നികുതി വെട്ടിപ്പു സംബന്ധിച്ച ആരോപണത്തിന്റെ പേരിൽ മിസാഭാരതിയുടെ സ്ഥാപനവും നിരീക്ഷണത്തിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തങ്ങളുടെ സ്വത്തു സംബന്ധിച്ച കാര്യങ്ങൾ ലാലു പ്രസാദ് യാദവും കുടുംബവും ജനങ്ങളുടെ മുൻപിൽ തുറന്നുപറയണമെന്നു ബിഹാർ ബിജെപി നേതാവ് സുശീൽകുമാർ മോദി ആവശ്യപ്പെട്ടു.