പാക്ക് വെടിനിർത്തൽ ലംഘനം വീണ്ടും

ജമ്മു ∙ കശ്മീർ അതിർത്തിയിൽ പാക്ക് വെടിനിർത്തൽ ലംഘനം വീണ്ടും. പൂഞ്ച്, രജൗരി ജില്ലകളിൽ ഷെല്ലാക്രമണം നടത്തിയും വെടിയുതിർത്തും രണ്ടു തവണയാണ് വെടിനിർത്തൽ ലംഘിച്ചത്. ഇന്ത്യൻ സേന തിരിച്ചടിച്ചു.

കഴിഞ്ഞ നാലു ദിവസങ്ങൾക്കിടെ ഒൻപതു തവണയാണ് പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം. ഇതേസമയം, പഞ്ചാബിലെ ഫിറോസ്പൂരിൽ മദ്യലഹരിയിൽ അതിർത്തി കടന്നുവന്ന പാക്ക് പൗരൻ മുഹമ്മദ് ഇസ്‌ലാമിനെ (32) അറസ്റ്റ് ചെയ്തു.