ഡിസ്നിലാൻഡിനു സമാനം; മഥുരയിൽ കൃഷ്ണ പാർക്ക് വരും

ലക്നൗ ∙ ശ്രീകൃഷ്ണന്റെ ജീവിതകഥ പുനഃസൃഷ്ടിക്കുന്ന തീം പാർക്ക് ഉത്തർപ്രദേശിലെ മഥുരയിൽ വരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതാണ് ആശയം. പാർക്കിന് രൂപരേഖ തയാറാക്കാൻ ടൂറിസം വകുപ്പിനോട് സർക്കാർ ആവശ്യപ്പെട്ടു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണ് മഥുര. 

യുഎസിലെ ഡിസ്നിലാൻഡിനു സമാനമായ രീതിയിലാണ് പാ‍ർക്ക് തയാറാക്കാനുദ്ദേശിക്കുന്നത്. ഡിസ്നിലാൻഡിന്റെയും ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയുടെയും നിർമാതാക്കളിൽനിന്ന് ആശയങ്ങളും ഉപദേശവും തേടും.