പാക്ക് വെടിവയ്പിൽ പരുക്കേറ്റ ഭടന് വീരമൃത്യു

ജയഗ്രത് സിങ്

ജമ്മു ∙ പാക്ക് വെടിവയ്പിൽ ഇന്ത്യൻ സൈനികനു പരുക്ക്. അതിർത്തിയിൽ നിയന്ത്രണരേഖയ്ക്ക് അടുത്തു രജൗറിയിൽ കഴിഞ്ഞ രാത്രിയാണു വെടിവയ്പ് ഉണ്ടായത്. നേരത്തേ സുന്ദർബാനി സെക്ടറിൽ ഉണ്ടായ വെടിവയ്പിൽ പരുക്കേറ്റ ഭടൻ ജയഗ്രത് സിങ് (28) പിന്നീടു വീരമരണം പ്രാപിച്ചു.

പത്തു ദിവസമായി നടക്കുന്ന പാക്ക് വെടിവയ്പുകളിലും ഷെല്ലാക്രമണത്തിലുമായി ഒൻപതു സൈനികരടക്കം 11 പേരാണ് ഇതുവരെ മരണപ്പെട്ടത്. 19 പേർക്കു പരുക്കേറ്റു.