പതിനാലുകാര‍ന്റെ മരണം ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്താലെന്നു സംശയം

മുംബൈ∙ പതിനാലുകാരൻ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്നു ചാടി ജീവനൊടു ക്കിയത് അപകടകരമായ ഓൺ‍ലൈൻ ഗെയിമിന്റെ സ്വാധീനത്തിൽപ്പെട്ടാണെന്നു സം ശയം. സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് അന്ധേരിയിലെ ഷേർ-ഇ-പഞ്ചാബ് കെട്ടിടത്തിൽ നിന്ന് ഒൻപതാം ക്ലാസ് വിദ്യാർഥി ചാടി മരിച്ചത്. സംഭവം കണ്ടയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പലരുടെയും മൊഴിയെടുത്തിട്ടും ആത്‌മഹത്യയുടെ കാരണം കണ്ടെത്താനാകാതെ അന്വേഷണ സംഘം വലയുന്നതിനിടെയാണ് ഓൺലൈൻ ഗെയിമാണോ മരണത്തിലേക്ക് നയിച്ചതെന്ന സംശയമുണ്ടായത്. മരിച്ച വിദ്യാർഥിയുടെ സുഹൃത്തുക്കളുടെ സമൂഹമാധ്യമ ചാറ്റുകളിൽ നിന്നാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. 

 റഷ്യയിൽ നിന്നു പ്രചരിച്ച ഓൺലൈൻ ഗെയിം കുട്ടികളെ അപകടകരമായി സ്വാധീനിക്കുന്നതായി വാദമുണ്ട്. ഒറ്റയ്ക്ക് പ്രേതസിനിമകൾ കാണുക, സ്വയം ദേഹോപദ്രവം ഏൽപിക്കുക, അസമയങ്ങളിൽ ഉറക്കമുണർത്തുക തുടങ്ങിയവയെല്ലാം ഗെയിമിന്റെ ഭാഗമാണത്രേ.