ഇൻഫോസിസ് 6000 എൻജിനീയർമാരെ വീതം നിയമിക്കും

ന്യൂഡൽഹി∙ അടുത്ത ഒന്നു രണ്ടു വർഷങ്ങളിൽ 6000 എൻജിനീയർമാരെ വീതം ഇൻഫോസിസ് നിയമിക്കും. ഇക്കഴിഞ്ഞ വർഷവും 6000 പേരെ റിക്രൂട്ട് ചെയ്തതായി ഇടക്കാല സിഇഒയും എംഡിയുമായ യു.ബി.പ്രവീൺ റാവു വ്യക്തമാക്കി. വീസ പ്രശ്നങ്ങൾ മറികടക്കാനും യുഎസിലെയും യൂറോപ്പിലെയും അവസരങ്ങൾ മുതലെടുക്കാനുമായി അവിടെയും റിക്രൂട്മെന്റ് നടത്തുന്നുണ്ട്.

2017 ജൂണിലെ കണക്കുപ്രകാരം ഇൻഫോസിസിലുള്ളത് 1,98,553 ജീവനക്കാരാണ്. പത്തു ലക്ഷം ബിരുദധാരികൾ ഓരോ വർഷവും പഠിച്ചിറങ്ങുന്നുണ്ട്. ഇതിൽ 20–30% മാത്രമാണു മികച്ച നിലവാരം പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.