ന്യൂഡൽഹി ∙ റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനം 2016–17 സാമ്പത്തിക വർഷത്തെ ബോണസായി നൽകാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. റെയിൽവേയിലെ നോൺ ഗസറ്റഡ് ജീവനക്കാർ, റെയിൽവേ സുരക്ഷാസേന (ആർപിഎഫ്), റെയിൽവേ സുരക്ഷാ പ്രത്യേകസേന (ആർപിഎസ്എഫ്) എന്നിവർക്കാണു ബോണസ്.
ദസറ, പൂജ അവധിക്കു മുൻപു ബോണസ് വിതരണം ചെയ്യും. റെയിൽവേയിലെ 12.30 ലക്ഷം ജീവനക്കാർക്കു ബോണസ് ലഭിക്കും. ഇതിനായി 2245.45 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. പരമാവധി 17,951 രൂപ വരെയാകും ലഭിക്കുക.