ലാലുവിനെയും തേജസ്വിയെയും വീണ്ടും വിളിപ്പിച്ചു

ന്യൂഡൽഹി ∙ രണ്ടു റെയിൽവേ ഹോട്ടലുകളുടെ നടത്തിപ്പു കരാർ സ്വകാര്യ സ്ഥാപനത്തിനു നൽകിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവിനും മകൻ തേജസ്വി യാദവിനും സിബിഐ വീണ്ടും നോട്ടിസ് അയച്ചു. ലാലുവിനോട് 25നും തേജസ്വിയോട് പിറ്റേന്നും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 11നും 12നും ഹാജരാകാനാണു നേരത്തേ സിബിഐ നിർദേശിച്ചിരുന്നത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇരുവരും ഹാജരായിരുന്നില്ല. കരാർ ലഭിക്കുന്നതിനായി നഗരത്തിൽ മൂന്നേക്കറോളം സ്ഥലം ബെനാമി കമ്പനിയിലൂടെ ലാലുവിനു ലഭിച്ചെന്നാണു കേസ്.