ഇന്ധനവില ഉടൻ കുറയും: മന്ത്രി

അഹമ്മദാബാദ് ∙ യുഎസിലുണ്ടായ ചുഴലിക്കാറ്റാണ് ഇന്ധനവിലയിൽ വർധനയുണ്ടാക്കിയതെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ വില താഴുമെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യാന്തര വിപണിയിൽ വില കുറയുമ്പോൾ ഇവിടെയും കുറയും. മൂന്നു ദിവസമായി വില താഴ്ന്നുതുടങ്ങിയിട്ടുണ്ട്. ഇന്ധനവില കുറയ്ക്കാൻ പെട്രോളിയം ഉൽപന്നങ്ങൾക്കുമേലുള്ള നികുതി കുറയ്ക്കുമോ എന്ന ചോദ്യത്തിന് ക്ഷേമപദ്ധതികൾക്കും അടിസ്ഥാനസൗകര്യ വികസനത്തിനും പണം ആവശ്യമാണെന്നു മന്ത്രി പറഞ്ഞു.