പാക്ക് വെടിവയ്പ്: രണ്ടു ജവാന്മാർക്കും നാട്ടുകാർക്കും പരുക്ക്

ജമ്മു∙ സാംബ ജില്ലയിലെ രാജ്യാന്തര അതിർത്തിയിലും പൂഞ്ചിൽ നിയന്ത്രണ രേഖയിലും പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ അതിർത്തി രക്ഷാ സേനയിലെ രണ്ട് ഭടന്മാർക്കും അ‍ഞ്ചു നാട്ടുകാർക്കും പരുക്കേറ്റു. ആക്രമണം ശക്തമായതിനെ തുടർന്ന് അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്ന 20,000 പേർ പലായനം ചെയ്തു. അഞ്ഞൂറിലധികം പേരെ പൊലീസ് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അർനിയ, ആർഎസ് പുര, രാംഗഡ് സെക്ടറുകളിൽ ശക്തമായ വെടിവയ്പ് തുടരുകയാണ്. 20 ഇന്ത്യൻ ഗ്രാമങ്ങളെയാണു പാക്കിസ്ഥാൻ ലക്ഷ്യം വച്ചിരിക്കുന്നത്.