പാക്ക് ആക്രമണം തുടരുന്നു; മൂന്ന് ഭടന്മാർക്ക് പരുക്ക്

ജമ്മു∙ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈനിക പോസ്റ്റുകളെയും ഗ്രാമീണരെയും ലക്ഷ്യമാക്കി പാക്ക് സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്നു കരസേനാ ജവാന്മാർക്കു പരുക്കേറ്റു. ലാം സെക്ടറിലും പാക്ക് സൈന്യം വെടിനിർത്തൽ ലംഘിച്ചു.

ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണം രാത്രി വൈകിയും തുടരുകയാണ്. പൂഞ്ച് സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ചു ചൊവ്വാഴ്ച പാക്ക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു കരസേനാ ജവാൻ വീരമൃത്യു വരിച്ചിരുന്നു.

ശ്രീനഗർ ബിഎസ്എഫ് ക്യാംപ് ആക്രമിച്ച മൂന്നു ഭീകരരെ സേന വധിക്കുകയും ചെയ്തു. തിങ്കളാഴ്ച പൂഞ്ചിൽ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. അഞ്ചു കുട്ടികളടക്കം 17 ഗ്രാമീണർക്കു പരുക്കേറ്റു.