ന്യൂഡൽഹി ∙ ജമ്മു – കശ്മീരിൽ സമാധാനത്തിനുള്ള ശ്രമം തുടരുമെങ്കിലും ഭീകരർക്കെതിരായ സൈനിക നടപടികൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കശ്മീരിൽ സുരക്ഷാ സ്ഥിതി വിലയിരുത്തിയ ഉന്നതതലയോഗം ഭീകരർക്കെതിരെ ശക്തമായ നടപടി തുടരാൻ സുരക്ഷാസേനയ്ക്ക് നിർദേശം നൽകി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്തു. ഭീകരാക്രമണങ്ങളിൽ സൈനികർ കൊല്ലപ്പെടുന്നത് ഈയിടെ വർധിച്ചിരുന്നു.
Advertisement