ഡൽഹിയിലെ നിർമാണ വിലക്ക് നീക്കി

ന്യൂഡൽഹി ∙ നിർമാണ പ്രവർത്തനങ്ങൾക്കു ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനം ദേശീയ ഹരിത ട്രൈബ്യൂണൽ പിൻവലിച്ചു. അന്തരീക്ഷ മലിനീകരണം കുറഞ്ഞ സാഹചര്യത്തിലാണു തീരുമാനം. ഭാരവാഹനങ്ങൾക്കുള്ള വിലക്കും നീക്കി. എന്നാൽ വ്യവസായശാലകൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനത്തിൽ ഇളവില്ല.
 
നിർമാണ വിലക്ക് പിൻവലിച്ചെങ്കിലും മലിനീകരണ നിയന്ത്രണം കർശനമായി ഉറപ്പാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. പൊടി കുറയ്ക്കാൻ നടപടി വേണം. മാലിന്യങ്ങൾ കത്തിക്കരുത്. നിർമാണ അവശിഷ്ടങ്ങൾ സംസ്കരിക്കണം.