ആധാർ ബന്ധനം മാർച്ച് 31 വരെ

ന്യൂഡൽഹി∙ വിവിധ സേവനങ്ങളെ ആധാറുമായി ബന്ധപ്പെട്ടുത്താനുള്ള സമയപരിധി അടുത്ത വർഷം മാർച്ച് 31 വരെയാക്കാമെന്നു കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി ചോദ്യംചെയ്തു സമർപ്പിച്ച ഹർജിയിലാണു കേന്ദ്രം നിലപാട് അറിയിച്ചത്. ഡൽഹിയുടെ പരമാധികാരിയാരെന്ന ഹർജിയിൽ തീർപ്പാക്കിയതിനു ശേഷം ആധാറുമായി ബന്ധപ്പെട്ട ഹർജി ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നു സുപ്രീംകോടതി വ്യക്തമാക്കി. ആധാർ വിഷയത്തിൽ അടുത്തു തന്നെ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചേക്കും. സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെയാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം അടുത്തു തന്നെ ഉണ്ടാകും.


വിവിധ സേവനങ്ങളും, അവയ്ക്ക് ആധാറുമായി ബന്ധപ്പെടുത്താൻ സർക്കാർ നിശ്ചയിച്ച സമയപരിധിയും.
∙ ആധാർ – പാൻ: 2017 ഡിസംബർ 31
∙ ആധാർ – ബാങ്ക് അക്കൗണ്ട്: 2017 ഡിസംബർ 31
∙ ആധാർ – സാമൂഹിക സുരക്ഷാ പദ്ധതികൾ: 2017 ഡിംസബർ 31.
∙ ആധാർ – മൊബൈൽ സിം കാർഡ്: 2018 ഫെബ്രുവരി ആറ്.
∙ ആധാർ – പെൻഷൻ പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‍സി) : 2017 ഡിസംബർ 31
∙ ആധാർ – മ്യൂച്വൽ ഫണ്ട്: 2017 ഡിസംബർ 31