ബിഎസ് നാല് റജിസ്ട്രേഷന്‍ 2020 ജൂണ്‍ വരെ

ന്യൂഡൽഹി ∙ ഭാരത് സ്റ്റേജ് നാല് (ബിഎസ് നാല്) നിലവാരത്തിലുള്ള വാഹനങ്ങളുടെ റജിസ്ട്രേഷന്‍ 2020 ജൂൺമാസത്തോടെ അവസാനിപ്പിക്കാനുള്ള നിര്‍ണായക നിര്‍ദേശവുമായി മോട്ടോര്‍ വാഹനചട്ട ഭേദഗതിയുടെ കരട് കേന്ദ്രം പുറത്തിറക്കി. എതിര്‍പ്പുകളും നിർദേശങ്ങളും 20 വരെ ബോധിപ്പിക്കാം.

വായുമലിനീകരണം തടയാനായി 2020 മുതല്‍ ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള പെട്രോളും ഡീസലും ഉപയോഗിക്കാന്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചിരുന്നു.