കൽക്കരിപ്പാടം അഴിമതി: നാളെ ശിക്ഷ വിധിക്കും

ന്യൂഡൽഹി ∙ കൽക്കരിപ്പാടം വിതരണ അഴിമതിക്കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ, കൽക്കരി മന്ത്രാലയ മുൻ സെക്രട്ടറി എച്ച്.സി.ഗുപ്‌ത, ജാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറി എ.കെ.ബസു എന്നിവർക്കുള്ള ശിക്ഷ പ്രത്യേക സിബിഐ കോടതി നാളെ വിധിക്കും.

കൊൽക്കത്തയിലെ വിനി അയൺ ആൻഡ് സ്‌റ്റീൽ ഉദ്യോഗ് ലിമിറ്റഡ് (വിഐഎസ്‌യുഎൽ) എന്ന കമ്പനിയും പ്രതിപ്പട്ടികയിലുണ്ട്. ശിക്ഷയുടെ തോതിനെക്കുറിച്ചു സിബിഐ ജഡ്‌ജി ഭരത് പരാശർ മുൻപാകെ ഇന്നലെ വാദം നടന്നു. പരമാവധി ശിക്ഷ നൽകണമെന്നു സിബിഐ വാദിച്ചു. കോഡയും മറ്റും കുറ്റക്കാരെന്നു കഴിഞ്ഞ ദിവസം കോടതി വ്യക്‌തമാക്കിയിരുന്നു.